ശ്രീ ശുഭാനന്ദ ജന്‍മ്മ ശതാബ്ദി സ്മാരക മന്ദിരം

1962 മുതല്‍ 1988 വരെയുള്ള 26 വര്‍ഷ ക്കാലം ശ്രീ ആനന്ദജി ഗുരു ദേവനായിരുന്നു ആത്മ ബോധോദയ സംഘം ശുഭാനന്ദാ ശ്രമത്തിന്‍റെ മഠാധിപതി. ഈ 26 വര്‍ഷം കൊണ്ടു സംഘം ആത്മീയമായും ഭൌതീകമായും ഒരുപാട് മുന്നേറി. ഈ കാല ഘട്ടങ്ങളിലാണ് ആശ്രമത്തില്‍ ഇന്ന് നാം കാണുന്ന ശ്രീശുഭാനന്ദ ജന്മശദാബ്ദി സ്മാരക മന്ദിരം, ആനന്ദ വൃന്ദാവന്‍, ശ്രീ ആനന്ദ ആഡിറ്റോറിയം, ആനന്ദജി ഗുരുദേവ ഷഷ്ട്ടി പൂര്‍ത്തി മന്ദിരം എന്നിവയെല്ലാം പണി കഴിപ്പിച്ചത്. അതില്‍ ഏറ്റവും പ്രാധാന്യ മര്‍ഹിക്കുന്ന ഒന്നാണ് ശ്രീശുഭാനന്ദ ജന്മശദാബ്ദി സ്മാരക സൌധം അഞ്ചു നിലകളോടുകൂടിയ ഈ സൌധം 1982 ല്‍ പണി കഴിപ്പിച്ചതാണ്.

ആശ്രമ കോബൌണ്ടില്‍ ആശ്രമത്തില്‍ നിന്നു 200 മീറ്റര്‍ അകലെ മാവേലിക്കര തിരുവല്ല റോഡിനഭിമുഖമായാണ് ഈ മന്ദിരം പണി കഴിപ്പിച്ചിട്ടുള്ളത്. താരാസ്തുതി, പൂരം ജന്മനക്ഷത്രം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്നതിനായി ഭക്തജനങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവര്‍ക്ക് വിശ്രമിക്കുന്നതിനും മറ്റു അടിസ്ഥാന സൌകര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്. ഭക്ത ജനങ്ങള്‍ക്ക് താമസിക്കുന്നതിനാവശ്യമായ മുറികളും മറ്റു അടിസ്ഥാന സൌകര്യങ്ങളും, വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടത്തുന്നതിനാവശ്യമായ ആഡിറ്റോറിയവുമെല്ലാം ഈ മന്ദിരത്തിലുണ്ട്. നിലവിളക്ക് കൊളുത്തി പ്രാര്‍ഥിക്കുവാന്‍ പോലും സ്വന്തമായി സ്ഥലമില്ലാതിരുന്ന ശുഭാനന്ദാശ്രമത്തിന്‍റെ ആദ്യകാലങ്ങളിലെ അവസ്ഥയില്‍ നിന്നും വര്‍ഷങ്ങള്‍ പിന്നിടുംബോള് ആദര്‍ശത്തിന്‍റെ വളര്‍ച്ചയുടെയും പുകഴ്ചയുടെയും, പ്രൌഡിയുടെയും തലയെടുപ്പോടെ ശ്രീ ശുഭാനന്ദ ജന്‍മശതാബ്ദി സ്മാരകമന്ദിരം നമുക്ക് കാണാം.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...