ആത്മബോധോദയ സഘം

1918 -ല്‍ ശുഭാനന്ദ ഗുരുദേവന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര യില്‍ എത്തി ച്ചേരുകയും ഒരു ആത്മീയ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്തു. 1919- ല്‍ ഈ പ്രസ്ഥാനത്തിനു ആത്മബോധോദയസംഘം എന്നു നാമകരണം ചെയ്തു. സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെറുകോലില്‍ ഒരാശ്രമവും സ്ഥാപിച്ചു. ഒരു ജാതി ഒരു ദൈവം മനുഷ്യന് എന്ന വിശ്വാസവും തത്വവും മനുഷ്യ രാശിയില്‍ വളര്‍ത്തുന്നതിന് വേണ്ടി സ്ഥാപിതമായ ആത്മബോധോദയ സംഘം ശ്രീ നാരായണ ധര്‍മ്മ സംഘത്തിലെ സെക്രട്ടറി ആയ സ്വാമി ധര്‍മ്മതീര്‍ഥരുടെ (BA - LLB ) സഹായത്തോടെ 1932 മെയ് 6- നു മാവേലിക്കര സബ് റെജിസ്ട്രാരുടെ ഓ‌ഫീസില്‍ വെച്ച് സ്ഥാപനം റെജിസ്റ്റര്‍ ചെയ്തു. ഈ സമയത്തിനുള്ളില്‍ മധ്യ തിരുവിതാംകൂറിലെ വിവിധ ഭാഗങ്ങളിലായി താഴ്ന്ന ജാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്കും ആരാധനകള്‍ക്കും വേണ്ടി ശുഭാനന്ദ ഗുരുദേവന്‍ ആത്മബോധോദയ സംഘത്തിന്‍റെ ശാഖ ആശ്രമങ്ങള്‍ സ്ഥാപിച്ചു .

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലൂടെയാണ ശുഭാനന്ദ ഗുരുദേവന്‍ സംഘം വളര്‍ത്തി കൊണ്ടുവന്നത്. സത്യം ധര്‍മ്മം എന്ന സന്‍മാര്‍ഗീകമായ പ്രമാണത്തിലൂടെ ഒരുവനില്‍ സമാധാനം കൈവരിക്കാന്‍ കഴിയുമെന്നും അറിവിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഒരുവന്‍ വര്‍ജിക്കേണ്ടത് പാപങ്ങളെ ആണെന്നും മദ്യപാനം, വ്യഭിചാരം, പീഡനം, ഹിംസ എന്നീ പാപങ്ങളും വര്‍ജിക്കപ്പെടേണ്ടതാണെന്നും ഗുരുദേവന്‍ ഉത്ബോദിപ്പിച്ചു. ഇങ്ങനെ ശുഭാനന്ദ ഗുരുദേവന്‍റെ കരുണയിലൂടെയും വാല്‍സല്യത്തിലൂടെയും തന്‍റെ ശിഷ്യര്‍ക്കു പകര്‍ന്നുകൊടുത്ത അറിവിന്‍റെ വെളിച്ചം മനുഷ്യ രാശിയിലേക്ക് പകരുവാന്‍ രാജ്യത്തിനകത്തും പുറത്തുമായി ആത്മബോധോദയ സംഘത്തിലെ അനുയായികള്‍ പ്രവര്‍തിച്ചു പോരുന്നു .ആത്മബോധോദയ സംഘത്തില്‍കുടി ഗുരുദേവന്‍ ആയിരക്കണക്കിനു കുടുംബങ്ങളെ നന്മയിലേക്ക് നയിക്കുകയും ഗുരുവിന്‍റെ ആരാധനാ വേദികളില്‍ കൂടി സമൂഹത്തിലേക്ക് ആത്മീയമായ അറിവുകളും പകര്‍ന്നു കൊടുത്തു.

വിദ്യാഭ്യാസമാണ് ദാരിദ്ര്യവും അടിമത്വവും ഒഴിവാക്കാനുള്ള ശക്തമായ മാര്‍ഗമെന്ന് ഉപദേശിച്ചു. ഈ കാലയളവില്‍ ആത്മബോധോദയ സംഘത്തിന്‍റെ പേരില്‍ വിവിധ ഭാഗങ്ങളിലായി ശാഖ ആശ്രമങ്ങള്‍ പ്രവര്‍ത്തന മാരംഭിക്കുകയും വൃദ്ധസദനം അനാഥശാല ആയുര്‍വേദ വൈദ്യ ശാല തുടങ്ങിയവയും ചെറുകിട കുടില്‍ വ്യവസായങ്ങളും കാര്‍ഷിക വികസന സംരംഭങ്ങളും ആരംഭിച്ചു.

ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് പുറമെ നിന്നുള്ള യാതൊരു വിധ ധന സഹായവും ലഭിച്ചിരുന്നില്ല. ഭാഗവാന്‍റെ ഭക്തരും സന്യാസ പരബരകളും ജോലി ചെയ്തും നല്ലവരായുള്ളവരില്‍ നിന്നുള്ള ഭിക്ഷ സ്വീകരിച്ചും ഈ സംരംഭങ്ങളും ആദര്‍ശവും ഉയര്‍ത്തി ക്കൊണ്ടുവന്നു ഇങ്ങനെയുള്ള സുസ്ത്യര്‍ഹമായ സേവനങ്ങള്‍ക്ക് മഹാ രാജാവായിരുന്ന മഹാ മഹിമ ശ്രീ ശ്രീ മൂലം തിരുന്നാള്‍ വലിയ തബുരാന്‍റെ പ്രശംസയും ലഭിച്ചിരുന്നു. ഗുരുദേവന്‍ എല്ലാ തരത്തിലുമുള്ള കണക്കുകള്‍ സൂക്ഷിക്കുകയും അത് സംഘത്തിന്‍റെ പൊതു കമ്മറ്റികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വളര്‍ന്ന് വന്ന ആത്മബോധോദയ സംഘത്തിനു ഇന്ന് ഇന്ത്യക്കകത്തും പുറത്തുമായി 40 ഓളം ശാഖ ആശ്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...