ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ശിവഗിരിയില്‍ ശ്രീ നാരായണഗുരുവുമായുള്ള കൂടിക്കാഴ്ച

  • 19 / നവംബര്‍ / 1926

19.10. 1926 ല്‍ ശുഭാനന്ദ ഗുരുദേവന്‍ ശിവഗിരിയിലെത്തുകയും, ശ്രീ നാരായണഗുരു സിലോണില്‍ നിന്നു തിരിച്ചു വരുന്നതുവരെ (1.12.1926 ) അ വിടെ താമസിക്കുകയും ചയ്തു. ഈ സമയത്ത് ആലുമ്മൂട്ടില്‍ എ കെ ഗോവിന്ദദാസ് എന്നയാളുടെ ഭാര്യയായ കുട്ടിയമ്മയുടെ മാറാരോഗം മാറ്റുകയും തുടങ്ങിയ പല അത്ഭുത പ്രവൃത്തികളും നടത്തി ശിവഗിരി മഠത്തില്‍ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റി. 1. 12. 1926 ശ്രീ നാരായണ ഗുരുവിനെ കാണുകയും, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന തത്ത്വം ഭയമേതുമില്ലാതെ ആത്മബോധോദയ സംഘത്തില്‍ക്കൂടി ആത്മ ലോകത്തിലേക്കു പ്രചരിപ്പിക്കാന്‍ ശ്രീ നാരായണ ഗുരു അനുഗ്രഹിച്ചു. ശുഭാനന്ദ സ്വാമി സ്ഥാപിച്ച ആത്മബോധോദയ സംഘത്തിലെ ഒരു പ്രധാന അംഗമായിരിക്കും താനെന്ന് ശ്രീ നാരായണ ഗുരു സ്വയം പ്രഖ്യാപിക്കുകയും ചയ്തു.

ശിവഗിരി തീര്‍ഥാടന ജാഥ

  • (ശിവഗിരി തീര്‍ഥാടനം) 11 / മേയ് / 1927

ശ്രീ നാരായണ ഗുരുവുമായുള്ള കുടിക്കാഴ്ചയുടെ ഫലമായി ശുഭാനന്ദ ഗുരുദേവനും ആത്മബോധോദയ സംഘത്തിലെ 480ഓളം ശിഷ്യരുമൊത്ത് മാവേലിക്കര പുള്ളിക്കനക് നിന്നും 11.5.1927 നു യാത്ര തിരിക്കുകയും 13.5.1927 നു ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ടു ദക്ഷിണയര്‍പ്പിക്കുകയും ചെയ്തു.

സര്‍വ്വമത മഹാസമ്മേളനം

  • 16 / ഫെബ്രുവരി / 1930

എ കെ ഗോവിന്ദ ദാസിന്റെ രക്ഷാധികാരത്തില്‍ 1930 ഏപ്രില്‍ മാസം 14, 15, 16 തിയതികളില്‍ ആലുമൂട്ടില് വച്ചൊരു സര്‍വ്വമത സമ്മേളനം നടത്തപ്പെട്ടു. ഈ സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ, ബ്രഹ്മ്മശ്രീ പ്രണവാനന്ദ സരസ്വതി, ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മതീര്‍ത്ഥര്‍, ദിവ്യശ്രീ ഇവാനിഒസ് മെത്രാപ്പോലീത്ത എന്നീ പ്രമുഖര്‍ പങ്കെടുത്തു.

മഹാത്മ ഗാന്ധിയുമായുള്ള കുടിക്കാഴ്ച

  • 19 / ജനുവരി / 1934

അയിത്തോച്ചാടന പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധിജി 10/1/34 മുതല്‍ 22/1/34 വരെ കേരള പര്യടനം നടത്തുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഹരിജനോദ്ധാര പരിപാടിയുടെ ഭാഗമായി തിരുവിതാംകൂറില്‍ മഹാത്മാഗാന്ധിജി നടത്തിയ പ്രസ്തുത സന്ദര്‍ശനത്തിന്‍റെ ഭാഗമായി മാവേലിക്കര തട്ടാരമ്പലം ചിത്രോത്സവ മന്ദിരത്തില്‍ വെച്ചു കൂടിയ പൊതു സമ്മേളനത്തില്‍ മഹാത്മാഗാന്ധിജിയെ സ്വീകരിച്ചാനയിക്കുവാനുള്ള ചുമതല സ്വാമി ശുഭാനന്ദനാണ് ലഭിച്ചത്. പ്രസ്തുത സമ്മേളനത്തില്‍ കല്ലിമേല്‍ ശുഭാനന്ദാശ്രമത്തില്‍ നിന്നും ഗുരുദേവന്‍ ഒരു മംഗളപത്രം ഗാന്ധിജിക്ക് സമര്‍പ്പിക്കുകയും, ഹരിജനോദ്ധാരണത്തിന്‍റെ കാലിക പ്രാധാന്യത്തെപ്പറ്റി വെളിച്ചം വീശുന്ന സുദീര്‍ഘമായ ഒരു പ്രസംഗം നടത്തുകയുമുണ്ടായി. പ്രസംഗത്തില്‍ ആകൃഷ്ടനായ ഗാന്ധിജി തന്നെ സ്വീകരിച്ച ഈ സന്യാസി ആരെന്ന് അന്യോഷിക്കുകയും, തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ മാതുലനും, ആത്മബോധോദയ സംഘത്തിന്‍റെ രക്ഷാധികാരിയുമായിരുന്ന ആര്‍ടിസ്റ്റ് രാമവര്‍മ്മ മഹാരാജാ ഗാന്ധിജിക്ക് ശുഭാനാന്ദഗുരുദേവന്‍റെ അതിമഹത്തായ ആദര്‍ശ പ്രവര്‍ത്തനത്തെപ്പറ്റി വിവരിച്ചു കൊടുക്കുകയും ചെയ്തു. ഗാന്ധിജി സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഗുരുദേവനെ ആശ്ലേഷിച്ചുകൊണ്ടു അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയും തന്‍റെ എല്ലാ വിധ സഹായ സഹകരണങ്ങളും ലഭ്യമാക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. അതിന്‍ പ്രകാരം പിന്നീട് ആത്മബോധോദയ സംഘത്തിന് പ്രതിമാസം 25 രൂപ വീതം ഗ്രാന്‍റ് അനുവദിക്കുകയുണ്ടായി. ഗാന്ധിജിക്ക് ഗുരുദേവന്‍ സമര്‍പ്പിച്ച മംഗള പത്രം പ്രസ്തുത യോഗത്തില്‍ വെച്ചു ധന ശേഖരണാര്‍ഥം ലേലം ചെയ്യുകയും കരിപ്പുഴ, ചാക്കര കുഞ്ചുകൃഷ്ണപ്പിള്ള അത് ലേലത്തില്‍ പിടിക്കുകയും ചെയ്തു.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...